ജയരാജന്‍ മാപ്പുപറയണം: കാത്തലിക് ഫെഡറേഷന്‍

single-img
28 January 2012

യേശുക്രിസ്തുവിനു തുല്യനാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടെന്നുള്ള എം.വി. ജയരാജന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. ആരെക്കുറിച്ചും എന്തു വിടുവായിത്തവും വിളിച്ചു പറയുന്ന ജയരാജന്‍ ക്രൈസ്തവസമൂഹത്തോട് മാപ്പുപറയുകയോ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഇടപെട്ടു മാപ്പുപറയുകയോ ചെയ്തില്ലെങ്കില്‍ ഇത്തരം ജയരാജന്മാര്‍ക്കെതിരേ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ഡോ. മാണി പുതിയിടം, ഫാ. ബെന്നി കുഴിയടിയില്‍, പ്രഫ. ജെ.സി. മാടപ്പാട്ട്, ഹെന്‍ട്രി ജോണ്‍, അഡ്വ. ഇ.ടി. മാത്യു, ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ജോസ് മാത്യു ആനിത്തോട്ടം, സതീശ് മറ്റം, ഡോ. റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു.