കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേസുമായി ഏറ്റുമുട്ടും

single-img
28 January 2012

ബോളിവുഡ് താരങ്ങളെ പത്ത് വിക്കറ്റിനു തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായി ലാലിന്റെ കേരള സ്ട്രൈക്കേഴ്സ് ഇന്ന് തെലുങ്ക് വാരിയേഴ്സുമായി ഏറ്റുമുട്ടും.ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.തെലുങ്കു വാരിയേഴ്‌സിന്റെ പടയെ സൂപ്പര്‍ സ്റ്റാര്‍ വെങ്കടേഷ് നയിക്കും. കേരള നിരയില്‍ ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ഇന്നു കളിക്കുന്നകാര്യം സംശയമാണ്. അസുഖം ബാധിച്ചതിനാല്‍ മത്സരത്തിനിറങ്ങേണ്ടെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ മോഹന്‍‌ലാലിന് നല്‍കിയിരിക്കുന്നത്.

മൂന്ന് മത്സരങ്ങളില്‍ ഒന്നിലും പരാജയപ്പെടാതെയാണ് തെലുങ്കു വാരിയേഴ്സ് കേരള സ്ട്രൈക്കേഴ്സുമായി ഏറ്റുമുട്ടാനിറങ്ങുന്നത്

കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേസുമായുള്ള മത്സരം തത്സമയം ഇവാർത്തയിൽ കാണാനായി സന്ദർശിക്കുക

http://www.evartha.in/ccl