യുഎസ് സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കും

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനികരുടെ എണ്ണം കുറയ്ക്കാന്‍ യുഎസ് തീരുമാനിച്ചു. അടുത്ത അഞ്ചുവര്‍ഷത്തിനകം കരസേനയില്‍ ഒരു ലക്ഷം പേരെ കുറയ്ക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അറിയിച്ചു. സ്പെഷല്‍ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അമേരിക്കയുടെ ആക്രമണ, പ്രതിരോധ ശേഷിക്ക് ഇടിവൊന്നും ഉണ്ടാവില്ലെന്നും പെന്റഗണില്‍ അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങള്‍ മൂലം പ്രതിരോധച്ചെലവില്‍ വന്‍വര്‍ധനയാണുണ്ടായത്. യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ ചെലവു കുറച്ച് സൈന്യത്തെ പുസംഘടിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പനേറ്റ വ്യക്തമാക്കി.
പത്തുവര്‍ഷത്തിനുള്ളില്‍ 48700കോടി ഡോളറിന്റെ കുറവാണ് പ്രതിരോധ ബജറ്റില്‍ വരുത്താന്‍ നിര്‍ദേശമുള്ളത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ കരസേനാംഗങ്ങളുടെ എണ്ണം 570,000ത്തില്‍ നിന്ന് 490,000 ആയി കുറയ്ക്കും. മറീന്‍ ഭടന്മാരുടെ എണ്ണം 182,000 ആയി കുറയ്ക്കും. കരസേനയിലെ പരിഷ്കാരത്തിനു പുറമേ നാവിക, വ്യോമസേനകളിലും ചെലവുകുറയ്ക്കല്‍ നടപടികളുണ്ടാവും.