അഴീക്കോട് ഓര്‍മ്മയായി അറബിക്കടലില്‍ ലയിച്ചു

single-img
27 January 2012

വാക്‌ധോരണികൊണ്ടു തിരമാലകള്‍ തീര്‍ത്ത സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം അറബിക്കടല്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ ഏഴോടെ മരുമകന്‍ മനോജ് ചിതാഭസ്മ നിമജ്ജനകര്‍മം നിര്‍വഹിച്ചു.

അടുത്ത ബന്ധുക്കളും ആത്മവിദ്യാസംഘം പ്രവര്‍ത്തകരും പങ്കെടുത്തു. മനോജിന്റെ വീട്ടില്‍ ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ നടത്തിയ പ്രാര്‍ഥനയോടെ മരണാനന്തരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ തൃശൂരില്‍ അന്തരിച്ച അഴീക്കോടിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കാണു പയ്യാമ്പലത്തു ചിതയില്‍ ദഹിപ്പിച്ച ത്. ഇന്നലെ ചിതാഭസ്മം സാഗരത്തില്‍ ലയിച്ചതോടെ സുകുമാര്‍ അഴീക്കോട് എന്ന അതുല്യപ്രതിഭ ചരിത്രത്താളിലേക്കു കുടിയേറി.