കപ്പല്‍ദുരന്തം: യാത്രക്കാര്‍ക്ക് 7.20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

single-img
27 January 2012

ഇറ്റലിയിലെ ജിഗ്ലിയോ ദ്വീപിനടുത്തു പാറയില്‍ തട്ടി മുങ്ങിയ കോസ്റ്റ കോണ്‍കോര്‍ഡിയ ഉല്ലാസക്കപ്പലിലെ യാത്രക്കാര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും. രക്ഷപ്പെട്ട യാത്രക്കാര്‍ക്കു ചുരുങ്ങിയത് 14,400 ഡോളര്‍(7.20 ലക്ഷം രൂപ) വീതം ലഭിക്കുമെന്ന് ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അറിയിച്ചു.

സ്വത്തുവകകള്‍ നഷ്ടപ്പെട്ടതിനും അനുഭവിക്കേണ്ടിവന്ന മാനസികസംഘര്‍ഷത്തിനുമാണു നഷ്ടപരിഹാരം നല്‍കുന്നത്. പരിക്കേറ്റവര്‍ക്ക് ഇരട്ടിയോളം തുകയാണു ലഭിക്കുക. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക പിന്നീടു തീരുമാനിക്കും.