മെഡെക്‌സ്2012 എക്സിബിഷൻ ശ്രദ്ദേയമാകുന്നു

single-img
27 January 2012

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഒരുക്കിയിരിക്കുന്ന മെഡെക്‌സ് പ്രദർശനം ശ്രദ്ദേയമാകുന്നു.ജനത്തിരക്ക് കാരണം പ്രദർശനം ജനുവരി 30 വരെ നീട്ടിയിട്ടുണ്ട്.ശസ്ത്രക്രീയ ദൃശ്യങ്ങൾ മുതൽ വിവിധതരം മെഡിക്കൽ ഉപകരണങ്ങൾ വരെ വിദ്യാർഥികൾക്കും സാധാരണക്കാർക്കു മനസ്സിലാക്കിക്കുന്നതാണു പ്രദർശനം.മെഡിക്കൽ കോളെജിന്റെ 60-ആം വാർഷികത്തോട് അനുബന്ധിച്ചാണു പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് പ്രിൻസിപ്പാൾ ഡോ.രാംദാസ് പിഷാരഡി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.25 വര്‍ഷത്തിനു ശേഷമാണു മെഡിക്കൽ കോളെജിൽ ഇത്രവിപുലമായ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.ഡീഫിബ്രിലേറ്റര്‍ , മെഡിക്കല്‍ ഐ സി യു ,ഡയാലിസിസ് നടത്താന്‍ ഉപയോഗിക്കുന്ന മെഷീന്‍ , സി ടി സ്കാന്‍ തുടങ്ങി ഒട്ടനവധി മെഡിക്കൽ ഉപകരണങ്ങളും മരുന്ന് നിർമ്മാണത്തിനു ഉഅപയോഗിക്കുന്ന മെഷിനുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.

 

[nggallery id=25]