കാര്യവട്ടം ക്യാമ്പസിൽ തീപിടിത്തം

single-img
27 January 2012

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഇന്നലെ രാത്രി തീപിടിത്തം ഉണ്ടായി.ഫയർഫോഴ്സും പോലീസും നാട്ട്കാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ കഠിന പ്രയത്നം കൊണ്ട് തീ നിയന്ത്രിക്കാൻ കഴിഞ്ഞു.ക്യാമ്പസിലെ ബയൊ ട്രാൻഫോമാറ്റിക് ലാബിന്റെ പുറക് വശത്താണു തീ പടർന്ന് പിടിച്ചത്.തീ ലാബിനുള്ളിലേക്ക് പടർന്നിരുന്നെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായേനെ.കാര്യവട്ടം ക്യാമ്പസിൽ തീപിടിത്തം സ്ഥിരം സംഭവമായിരിക്കുകയാണു.ഇതിനു പിന്നിൽ സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനമാണെന്നാണു നാട്ടുകാരുടെ ആരോപണം