ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക ഇന്നുവരെ സ്വീകരിക്കും

single-img
27 January 2012

ആറ് തദ്ദേശഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 15 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക ഇന്നുവരെ സ്വീകരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന 30 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 31 ആണ്. വോട്ടെടുപ്പു തീയതിയില്‍ മാറ്റമില്ലെന്നും കമ്മീഷന്‍ അറിയിച്ചു.