ബോഡിഗാര്‍ഡിന്റെ കളക്ഷന്‍ റെക്കോര്‍ഡ് അഗ്നീപഥ് പഴങ്കഥയാക്കി

single-img
27 January 2012

മലയാളി സംവിധായകന്‍ സിദ്ദീഖ് സംവിധാനം ചെയ്ത ബോഡീഗാര്‍ഡിന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് ഹൃത്വിക് റോഷന്റെ അഗ്നീപഥ് പഴങ്കഥയാക്കി. വ്യാഴാഴ്ച റിലീസ് ചെയ്ത അഗ്നീപഥ് ആദ്യ ദിനത്തില്‍ 23 കോടി രൂപ കളക്ഷന്‍ നേടി. സല്‍മാനെയും കരീനയെയും മുഖ്യ കഥാപാത്രങ്ങളാക്കി സിദ്ദീഖ് സംവിധാനം ചെയ്ത് ബോഡീഗാര്‍ഡ് ആദ്യ ദിനം 21 കോടി രൂപയാണ് കളക്ഷനായി നേടിയത്.

ഒരു ബോളിവുഡ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ച ഏറ്റവും വലിയ കളക്ഷനായിരുന്നു ഇത്. ഇതാണിപ്പോള്‍ അഗ്നീപഥ് മറികടന്നത്. 27,00 പ്രിന്റുകളുമായാണ് 75 കോടി രൂപ ചെലവിട്ട് നിര്‍മിച്ച അഗ്നീപഥ് വ്യാഴാഴ്ച് റിലീസ് ചെയ്ത്. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം 35 കോടി രൂപയ്ക്കും ഓഡിയോ അവകാശം ഒമ്പത് കോടി രൂപയ്ക്കും ഹോം വീഡിയോ അവകാശം 12 കോടി രൂപയ്ക്കും നേരത്തെ വിറ്റു പോയിരുന്നു.