എസി മിലാന്‍ സെമിയില്‍

single-img
27 January 2012

എസി മിലാന്‍ ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ലാസിയൊയെ 3-1 നു കീഴടക്കിയാണ് എസി മിലാന്‍ സെമിയില്‍ ഇടംപിടിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് എസി മിലാന്‍ സെമിയിലെത്തുകയായിരുന്നു. സിസെയിലൂടെ (5) ലാസിയൊ മുന്നില്‍ കടന്നു. എന്നാല്‍, റൊബീഞ്ഞോ (15), ക്ലാരെന്‍സ് സീഡോഫ് (18), സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (84) എന്നിവരാണ് മിലാന്റെ ഗോള്‍ നേടിയത്.