അഴിമതിക്ക് മരുന്ന് കരണത്തടി:ഹസാരെ

single-img
27 January 2012

ഗാന്ധിയനായി അറിയപ്പെടുന്ന അണ്ണാ ഹസാരെ അഴ്ഇമതി തടയാൻ പുതിയ പരിഹാര മാർഗ്ഗം നിർദ്ദേശിച്ചു.സഹികെട്ടാൽ മുന്നിലുള്ളത് ആരാണെന്നൊന്നും നോക്കേണ്ട.കരണത്തൊന്ന് പൊട്ടിച്ചാൽ മതി.അതോടെ ബുദ്ധി നേരെയായിക്കൊള്ളും“ഇതാണു അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പുതിയ പരിഹാരമാർഗ്ഗം.അഴിമതിക്കെതിരായ സാധാരണക്കാരന്റെ പോരാട്ടം ചിത്രീകരിക്കുന്ന ‘ഗലി ഗലി ചോര്‍ ഹൈ’ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഹസാരെയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഗ്രാമമായ റലഗെന്‍സിദ്ധിയില്‍ സംഘടിപ്പിച്ചിരുന്നു. ഇത് കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ സമയമായെന്നും ഹസാരെ പറഞ്ഞു