ഇ.ടി.യുടെ പ്രസ്താവന സദുദ്ദേശപരം: കുഞ്ഞാലിക്കുട്ടി

single-img
26 January 2012

kunhalikuttyകോഴിക്കോട്: മുസ് ലിം ലീഗിന് ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രസ്താവനയെ സദുദ്ദേശത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് ദുര്‍വ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റേത് ത്യാഗമനോഭാവമാണൈന്നും ഇമെയില്‍ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലീഗിന് ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന ഇ.ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേര്‍ന്ന മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനായി കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം.