സംസ്ഥാനത്ത് ഇന്ന് പൊതു അവധി

single-img
26 January 2012

കേരള ഗവര്‍ണര്‍ എം ഒ എച്ച്‌ ഫറൂഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. ഏഴു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.പി.എസ്.സി. വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള, കാലിക്കറ്റ്, കാലടി, കണ്ണൂര്‍, കൊച്ചി, എം.ജി. സര്‍വകലാശാലകളും വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.