മതേതരമൂല്യത്തിനെതിരായി അപസ്വരങ്ങള്‍ ഉയരുന്നു:മുഖ്യമന്ത്രി

single-img
26 January 2012

കേരളത്തിന്‍്റെ മതേതരമൂല്യത്തിനെതിരെ ഈയിടെയുണ്ടായ അപസ്വരങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വയം തിരുത്തുന്നില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 63-ാം റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനസമ്പര്‍ക്ക പരിപാടികളിലൂടെ ലഭിച്ച 5 ലക്ഷത്തിലധികം പരാതികളില്‍ 2.81 ലക്ഷം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.എട്ടു ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്ന അപൂര്‍വ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ് റു അടിത്തറ പാകിയ സാമ്പത്തിക നയങ്ങളും യുപിഎ സര്‍ക്കാരിന്‍റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിപാടികളുമാണു ഭാരതത്തെ പ്രബല ശക്തിയാക്കിയതിനു പിന്നില്ലെന്ന് അഭിമാനിക്കാമെന്നും മുഖ്യമന്ത്രിപറഞ്ഞു