പാക്കിസ്ഥാനിലെ അബോട്ടാബാദിനു സമീപം ഖനി അപകടത്തില്‍ 13 പേര്‍ മരിച്ചു

single-img
26 January 2012

pakistan mine explosionപാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ അബോട്ടാബാദിനു സമീപം ഖനി അപകടത്തില്‍ 13 പേര്‍ മരിച്ചു. അബോട്ടാബാദില്‍ നിന്നു 28 കിലോമീറ്റര്‍ അകലെ തര്‍ണാവായി മേഖലയിലാണ് സംഭവം. മരിച്ചവരില്‍ 11 തൊഴിലാളികളും ഖനി ഉടമകളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 70 താഴ്ചയുള്ള ഖനിയിലാണ് അപകടമുണ്ടായത്. പരിശീലനം ലഭിക്കാത്ത തൊഴിലാളികളാണ് ഖനിയില്‍ പണിയെടുത്തിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മോശം കാലാവസ്ഥയും റോഡും മൂലം അപകടം നടന്ന് എട്ടു മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കു സ്ഥലത്തെത്താനായത്.