അറബ് ലീഗ് നിരീക്ഷകരുടെ കാലാവധി നീട്ടാൻ സിറിയൻ അനുമതി

single-img
25 January 2012

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യവുമായെത്തിയ അറബ് ലീഗ് നിരീക്ഷക സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടാനുള്ള തീരുമാനം സിറിയ അംഗീകരിച്ചു.ദൌത്യസംഘത്തിന്റെ കാലാവധി ഒരു മാസം കൂടി നീട്ടുന്നതിനു സിറിയന്‍ ഭരണകൂടം അനുമതി നല്‍കിയതായി വിദേശകാര്യമന്ത്രി വാലിദ് മൌലം അറിയിച്ചു. ഇക്കാര്യം അറബ് ലീഗിനെ അറിയിച്ചതായും മൌലം വ്യക്തമാക്കി. ചൊവ്വാഴ്ച സിറിയയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അറുപതു പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രാദേശിക കമ്മിറ്റി  അറിയിച്ചു. അഞ്ച് വിമത സൈനികര്‍ ഉള്‍പ്പെടെ 41 പേരാണ് ഹോംസ് നഗരത്തില്‍ കൊല്ലപ്പെട്ടത്.