പൂനെയിൽ ആൾക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞ് കയറി 9മരണം

single-img
25 January 2012

ആള്‍ക്കൂട്ടത്തിലേക്ക് ബസ് ഓടിച്ച് കയറ്റി ഒമ്പത് പേര്‍ മരിച്ചു.മഹാരാഷ്ട്ര് സ്റ്റേറ്റ് കോർപ്പറെഷന്റെ ബസ്സാണു ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറ്റിയത്.ഡ്രൈവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു പറയപ്പെടുന്നത്.മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് ജീവനക്കാരനായ സന്തോഷ് മാരുതി മനെയാണ് ആള്‍ക്കൂട്ടത്തിലേക്ക് ബസ് ഓടിച്ച് കയറ്റിയത്.തെറ്റായ ദിശയില്‍ നിന്നു വന്ന ബസ് കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിച്ച് മുന്നേറുകയായിരുന്നു. എതിരെ വന്ന 24 വാഹനങ്ങള്‍ തകര്‍ന്നു.