പ്രിയദർശന് പത്മശ്രീ

single-img
25 January 2012

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.109 പേർക്കാണു ഇത്തവണ പത്മ പുരസ്കാരങ്ങൾ.അഞ്ചു പേര്‍ക്ക്‌ പത്മവിഭൂഷണും 77 പേര്‍ക്ക്‌ പത്മശ്രീയും 27 പേര്‍ക്ക് പത്മഭൂഷണും ലഭിക്കും. അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് മരിയോ ഡി മിറാന്‍ഡ, പാട്ടുകാരനും കവിതാകൃത്തുമായ അന്തരിച്ച ഭുപന്‍ ഹസാരിക, മുന്‍ ഗവര്‍ണര്‍ ടി.വി രാജേശ്വര്‍, ഡോ. കാന്ദിലാല്‍ ഹസ്തിമാല്‍ സഞ്ചേതി, കെ. ജി സുബ്രഹ്മണ്യന്‍ എന്നിവര്‍ പത്മവിഭൂഷന്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

പ്രിയദര്‍ശന്‍ , ഡോ ആദിമൂര്‍ത്തി, ഡൊ ഹരീന്ദ്രന്‍ നായര്‍ , കലാമണ്ഡലം ശിവന്‍ നമ്പൂതിരി,  എന്നിവര്‍ ഉള്‍പ്പടെ 77 പേര്‍ക്ക് പത്മശ്രീ പുരസ്കാരം

ടി വി ഗോപാലകൃഷ്ണന്‍ , എം എസ് ഗോപാലകൃഷ്ണന്‍ , മീര നായര്‍ , ശബാന ആസ്മി എന്നിവര്‍ ഉള്‍പ്പടെ 27 പേര്‍ക്ക് പത്മഭൂഷണും ലഭിച്ചു.