മാധവൻ നായർക്ക് വിലക്ക്

single-img
25 January 2012

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ  സര്‍ക്കാര്‍ തസ്‌തികയില്‍ നിയമിക്കുന്നതിന്‌ വിലക്ക്‌.ഐ.എസ്.ആര്‍.ഒയും ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയുമായിയുണ്ടാക്കിയ എസ്.ബാന്‍ഡ് സ്‌പെക്ട്രം കരാര്‍ വിവാദമായതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാധവൻ നായർക്ക് പുറമേ മറ്റ് നാല് പേർക്ക് കൂടി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കേന്ദ്ര ബഹിരാകാശ മന്ത്രാലയമാണു സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വിലക്കിനെക്കുറിച്ച് കത്തയച്ചിരിക്കുന്നത്.മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ,ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍ ശ്രീധരമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റുമൂന്നുപേര്‍.