പണ്ഡിറ്റിന്റെ അമ്മയാകാൻ താനില്ലെന്ന് കവിയൂർ പൊന്നമ്മ

single-img
25 January 2012

സന്തോഷ് പണ്ഡിറ്റിന്റെ അമ്മയായി താൻ അഭിനയിക്കില്ലെന്ന് കവിയൂർ പൊന്നമ്മ.തൃശൂരില്‍ കലോത്സവത്തിനോടനനുബന്ധിച്ച് നടന്ന മക്കളോടൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.സ്കൂൾ കലോൽത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മക്കളോടൊപ്പം എന്ന സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കവെയാണു സിനിമയിലെ അമ്മമാര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞത്. കവിയൂര്‍ പൊന്നമ്മയും, ടി.ആര്‍. ഓമനയുമാണു സദസില്‍ പങ്കെടുത്തത്.

പണ്ഡിറ്റിന്റെ അമ്മയായി അഭിനയിക്കുമൊ എന്നാണു ഒരു വിരുതൻ ചോദിച്ചത്.തങ്ങൾ രണ്ടാളും അതിനില്ലെന്നായിരുന്നു അമ്മമാരുടെ മറുപടി.ആരുടെ അമ്മയായി അഭിനയിക്കാനാണ് ആഗ്രഹമെന്നൊരു ചോദ്യവും കുട്ടികളുടെ സദസ്സില്‍ നിന്നുയര്‍ന്നു. എല്ലാ അമ്മ വേഷങ്ങളും ഇഷ്ടമാണെന്നും എന്നാല്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കുന്നതാണ് നല്ലതെന്ന് ജനം പറയുന്നതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.