ഇമെയിൽ വിവാദം:വ്യാജ കത്ത് നിർമ്മിച്ച എസ്.ഐക്ക് സസ്പെൻഷൻ

single-img
25 January 2012

വിവാദ ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ സംസ്‌ഥാന പോലീസ്‌ ഹൈടെക്‌ സെല്‍ എസ്‌.ഐ: എസ്‌. ബിജുനെ ഡി.ജി.പി. സസ്‌പെന്‍ഡ്‌ ചെയ്‌തു. എസ്.പി അയച്ച കത്തിന്റെ പകർപ്പ് കള്ളയൊപ്പിട്ട് വ്യാജമായി നിർമ്മിച്ച് മാധ്യമത്തിനു നൽകുക ആയിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.ഇതു സംബന്ധിച്ച് ഹൈടെക് സെല്‍ എ.സി എന്‍.വിനയകുമാരന്‍ നായര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തീവ്രവാദ സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ടു സംശയിക്കുന്ന ഒരു വ്യക്തി പിടിയിലായപ്പോള്‍ അയാളുടെ കയ്യില്‍ നിന്ന് 268 ഇ-മെയില്‍ വിലാസങ്ങള്‍ ലഭിച്ചിരുന്നു.
ഇതിന്റെ യഥാര്‍ഥ പേരുകള്‍ കണ്ടെത്താനാണ് ഇന്റലിജന്‍സ് ആസ്ഥാനത്തു നിന്ന് ഈ പട്ടിക ഹൈടെക് സെല്ലിനു കൈമാറിയത്.പ്രമുഖരുടെ ഇമെയിൽ സർക്കാർ ചോർത്തുന്നെന്നായിരുന്നു മാധ്യമത്തിന്റെ ആരോപണം.ഇ-മെയില്‍ ചോര്‍ത്തി വാരികയ്‌ക്കു നല്‍കിയതു താനാണെന്ന്‌ എസ്‌.ഐ. ബിജു സലീം സമ്മതിച്ചതായാണു വിവരം.