ധ്യാന്‍ചന്ദും ടെന്‍സിങും ഭാരതരത്ന പട്ടികയിൽ

single-img
25 January 2012

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്‌ക്ക് പരിഗണനയ്ക്കായി കായികമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‌ സമര്‍പ്പിച്ച പട്ടികയില്‍ ധ്യാന്‍ചന്ദും ടെന്‍സിങും.ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരു പട്ടികയിലില്ല.സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഈ പുരസ്‌കാരത്തിന് കായിക താരങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.ഇതാദ്യമായാണ് കായിക മേഖലയിലുള്ളവരെ ഭാരത രത്നത്തിന് പരിഗണിക്കുന്നത്