അഴീക്കോടിന്റെ സംസ്കാരചടങ്ങുകൾ പൂർത്തിയായി

single-img
25 January 2012

സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹം സംസ്കരിച്ചു.കണ്ണൂർ പയ്യാമ്പലം കടപ്പുറത്താണു സംസ്കാര ചടങ്ങുകൾ നടന്നത്.ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കും ശേഷം ചിതയ്ക്ക് തീ കൊളുത്തി.സഹായി സുരേഷും മരുമക്കളും ചേർന്നാണു ചിതയ്ക്ക് തീ കൊളുത്തിയത്.പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ.പ്രമുഖ രാഷ്ട്രീയ നേതാക്കളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പയ്യാമ്പലത്തെത്തി.