പ്രഭാതസവാരിക്കിറങ്ങിയ മൂന്ന്പേർ വാഹനമിടിച്ച് മരിച്ചു

single-img
25 January 2012

കായംകുളത്ത്‌ പ്രഭാതസവാരിക്കിറങ്ങിയ മൂന്നുപേര്‍ വാഹനമിടിച്ചുമരിച്ചു.ദേശീയ പാതയിലാണു സംഭവം.പത്തിയൂര്‍ സ്വദേശി അശോകന്റെ മക്കളായ അനൂപ്‌ (18), അച്ചു(15), പ്രേംകുമാറിന്റെ മകന്‍ പ്രമോദ്‌ (15) എന്നിവരാണു മരിച്ചത്‌.പുലര്‍ച്ചെ അഞ്ചേമുക്കാലോടെയാണ്‌ അപകടമുണ്ടായത്‌.രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂന്നാമത്തെയാളും മരിച്ചു.