മന്മോഹൻ സിങ്ങ് ട്വിറ്ററിൽ

single-img
25 January 2012

പ്രശസ്ത മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിൽ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും ചേർന്നു.ഇനി ട്വിറ്റർ വഴി പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളും ഓഫീസ് വിശേഷങ്ങളും പൊതുജനങ്ങൾക്കറിയാം.ട്വിറ്ററിൽ എത്തിയ ദിവസം തന്നെ 18000 ഫോളേവേഴ്സാണു പ്രധാനമന്ത്രിക്ക്.പ്രധാനമന്ത്രിയുടെ വാർത്താവിനിമയ ടീമായിരിക്കും അദ്ദേഹത്തിന്റെ അക്കൌണ്ട് കൈകാര്യം ചെയ്യുക.ട്വിറ്ററിനു പുറമേ ഫേസ്ബുക്കിലും സജീവമാണു പ്രധാനമന്ത്രിയുടെ പേജ്.@PMOIndia എന്ന പേരിലാണു പ്രധാനമന്ത്രി ട്വിറ്ററിൽ.
പ്രധാനലോകനേതാക്കൾ എല്ലാം തന്നെ ട്വിറ്ററിലും സജീവമാണു.അമേരിക്കൻ പ്രസിഡന്റ് ബാർക് ഒബാമയാണു @BarackObama ഫോളേവേഴ്സിന്റെ എണ്ണത്തിൽ മുൻപൻ.ഒബാമയ്ക്ക് പുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി @JuliaGillard,ഇസ്രേയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ @Netanyahu,യു.എ.ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം എന്നിവരും ട്വിറ്ററിൽ അംഗങ്ങളായുണ്ട്.