ജയ്പൂര്‍ സാഹിത്യോത്സവം: റുഷ്ദിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിന് അനുമതിയില്ല

single-img
24 January 2012

ജയ്പൂര്‍ സാഹിത്യേത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുക്കാന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അനുമതി നിഷേധിച്ചു. ഇന്ന് 3.45ന് റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സംഘാടകരുടെ കൂടി അഭ്യര്‍ഥന മാനിച്ചാണ് അനുമതി നിഷേധിക്കുന്നതെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ റുഷ്ദി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതില്‍ പ്രതിഷേധിച്ച് മുസ്‌ലീം സ്ഘടനയില്‍പ്പെട്ട മുപ്പതോളം പ്രവര്‍ത്തകര്‍ സമ്മേളനവേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു.