രാഹുലിനെ ചെരിപ്പെറിഞ്ഞതില്‍ പങ്കില്ലെന്ന് ബാബ രാംദേവ്

single-img
24 January 2012

രാഹുല്‍ ഗാന്ധിയെ ചെരിപ്പെറിഞ്ഞ സംഭവത്തില്‍ പങ്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. തന്റെ അനുയായികളെ ആരെയും ഇത്തരത്തില്‍ പരിശീലിപ്പിക്കാറില്ലെന്നും സംസ്‌കാരവും ക്ഷമയും മാന്യതയുമാണ് താന്‍ അവരെ പഠിപ്പിച്ചിട്ടുള്ളതെന്നും രാംദേവ് പ്രതികരിച്ചു. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാബ രാംദേവ്. ചെരിപ്പെറിഞ്ഞുള്ള പ്രതിഷേധം അപലപനീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും രാംദേവ് പറഞ്ഞു. ഡെറാഡൂണിന് സമീപം വികാസ് നഗറില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് രാഹുലിന് നേരെ കഴിഞ്ഞ ദിവസം ചെരിപ്പേറുണ്ടായത്.