സുരാജിനെതിരെ കൈയേറ്റശ്രമം

single-img
23 January 2012

‘പത്മശ്രീ ഭരത്‌ ഡോ. സരോജ്‌കുമാര്‍’ എന്ന സിനിമയിലെ സുരാജിന്റെ കഥാപാത്രം മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആക്ഷേപിച്ചതായി ആരോപിച്ച് ഒരു സംഘം യുവാക്കള്‍ നടന്‍ സുരാജ്‌ വെഞ്ഞാറുമൂടിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.ഏറ്റുമാന്നൂരിലെ സ്വകാര്യ സ്കൂൾ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണു കയ്യേറ്റശ്രമം നടന്നത്.

സുരാജിന്റെ കാർ തടഞ്ഞ് നിർത്തി ആന്റണി പെരുമ്പാവൂരായി അഭിനയിക്കാന്‍ നീ ആളായോ എന്നുപറഞ്ഞാണ് അക്രമികൾ  കാറിനു മുന്നിലേക്ക് വന്നത്.എന്നാല്‍ ഇവരില്‍ ഒരാള്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ സഹോദരനാണെന്ന്‌ അധികൃതര്‍ തിരിച്ചറിഞ്ഞു. സുരാജിനെ തടഞ്ഞ്‌ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനു പിറകില്‍ ഫാന്‍സ്‌ അസോസിയേഷനാണെന്നു പറയപ്പെടുന്നു. സംഭവത്തില്‍ സുരാജ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.ഫാൻസുകാരുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു.തന്റെ സിനിമയില്‍ ആന്റണി പെരുമ്പാവൂരായല്ല സുരാജ്‌ വേഷമിട്ടതെന്നും ശ്രീനിവാസൻ പറഞ്ഞു.

അതിരു കവിഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ സരോജ്കുമാർ വിവാദങ്ങളിൽ ചെന്ന് പെട്ടത് ഇതാദ്യമല്ല.