അഴീക്കോടിനെ ലാൽ സന്ദർശിച്ചു

single-img
23 January 2012

ഗുരുതരാവസ്ഥയിൽ ത്രിശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുകുമാർ അഴീക്കോടിനെ കാണാൻ മോഹൻ ലാൽ എത്തി.അഴീക്കോടിന്റെ മുറിയിൽ അൽ‌പ്പസമയം ചിലവഴിച്ച് സൂപ്പർതാരം മടങ്ങി

നടൻ തിലകന്റെ വിലക്കുമായി ബന്ധപ്പെട്ട് അഴീക്കോടും മോഹൻ ലാലും തമ്മിൽ വാക്കുതര്‍ക്കത്തിൽ ഏർപ്പെട്ടിരുന്നു.തുടർന്ന് മോഹൻ ലാലിനെതിരെ അഴീക്കോട് മാനനഷ്ടത്തിനു കേസും നൽകിയിരുന്നു.മോഹൻ ലാലുമായുള്ള തർക്കം അവസാനിപ്പിക്കാൻ അഴീക്കോട് തന്നെ മുന്നിട്ടിറങ്ങുകയും മോഹൻ ലാലിന്റെ പ്രണയം ഹീയറ്ററിൽ പോയി കണ്ട് ലാലിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലായ അഴീക്കോടിനെ ലാൽ ടെലിഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.