കോഴിക്കോടിനു വീണ്ടും കിരീടം

single-img
23 January 2012

അൻപത്തിരണ്ടാമത് കേരള സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് ജില്ല 810 പോയന്‍റ് നേടി സ്വര്‍ണ്ണകപ്പ് നിലനിര്‍ത്തി. 779 പോയിന്‍റ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 776 പോയിന്‍റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് (137) ഒന്നാംസ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബി.എസ്.എസ്.ജി.എച്ച്.എസ്.എസ്സിനാണ് (81) കിരീടം. സംസ്‌കൃത കലോത്സവത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ സ്‌കൂളും (43) അറബിക് കലോത്സവത്തില്‍ പത്തനംതിട്ട ഐരവണ്‍ പി.എസ്.വി.പി.എം.എച്ച്.എസ്.എസ്സും (39) ജേതാക്കളായി. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു.