പ്രേമചന്ദ്രനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍

single-img
23 January 2012

പ്രേമചന്ദ്രന്‍ ചവറയിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബിജോണ്‍. കാവനാട്ട് നടന്ന ഓള്‍ കേരള ഫിഷിംഗ് ആന്‍ഡ് അലൈഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ അംഗത്വ വിതരണവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

തമിഴ്‌നാട്ടില്‍ നിന്ന് പണവും ആളുമിറക്കിയാണ് താന്‍ ജയിച്ചതെന്ന് പറഞ്ഞുനടക്കുന്ന പ്രേമചന്ദ്രന്‍ ചവറയിലെ ജനങ്ങളുടെ ജനാധിപത്യബോധത്തെ വെല്ലുവിളിക്കുകയാണ്. ആരോപണം ആവര്‍ത്തിക്കുമ്പോള്‍ സ്വയം ചെറുതാകുകയാണ് അദ്ദേഹം ചെയ്യുന്നത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച ഐഐടി റിപ്പോര്‍ട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ച ആള്‍ക്കാരാണ് ഇപ്പോള്‍ രക്ഷകരായി ചമഞ്ഞുനടക്കുന്നതെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.എന്‍.പീതാംബരക്കുറുപ്പ് എംപി ചടങ്ങില്‍ സംബന്ധിച്ചു.