മത്സ്യതൊഴിലാളികളെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തു

single-img
23 January 2012

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു 13 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തു.ഇവര്‍ സഞ്ചരിച്ചിരുന്ന 14 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.പാക് തീരത്തുനിന്നും 110 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍ പിടിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 122 മത്സ്യത്തൊഴിലാളികളെ പാക് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായവരെ കറാച്ചിയില്‍ എത്തിച്ച് ലോക്കല്‍ പോലീസിന് കൈമാറിയതായും വക്താവ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.