എക്സിറ്റ് പോളുകൾക്ക് വിലക്ക്

23 January 2012
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെ എക്സിറ്റ് പോളിന് നിരോധനം. ജനവരി 28-ന് രാവിലെ ഏഴു മുതല്‍ മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ചര വരെയാണ് എക്സിറ്റ് പോള്‍ വിലക്കിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിരിക്കുന്നത്.ഈ കാലയളവില്‍ ഇലക്ടോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ അഭിപ്രായസര്‍വേ തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നതും നിരോധിച്ചിട്ടുണ്ട്.