കേരള സ്ട്രൈക്കേഴ്സിനു 10 വിക്കറ്റ് വിജയം

single-img
23 January 2012

കലൂര്‍ രാജ്യാന്തര സ്‌റ്റേഡിത്തില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മുംബൈ ഹീറോസ് -കേരള സ്‌ട്രൈക്കേഴ്‌സ് മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് 10 വിക്കറ്റ് ജയം.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലയാളി താരങ്ങളായ രാജീവ് പിള്ളയും(75) പോളിയും (16) പുറത്താകാതെ മികച്ച പ്രകടനം കാഴ്ചവച്ചു.63 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികള്‍ അടക്കമാണു രാജീവ് പിള്ള 75 റൺസ് നേടിയത്.സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ ഈ വര്‍ഷം അരങ്ങേറിയ കേരള ടീമിന്റെ ആദ്യ വിജയമായിരുന്നു ഇന്നലത്തേത്‌.