കാസനോവയെ തകർക്കാൻ ശ്രമം

single-img
23 January 2012

മോഹൻലാൽ നായകനായി അഭിനയിക്കുന്ന കാസനോവയെ തകർക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന് സംവിധായകൻ.പല ഭാഗത്ത് നിന്നും ആസൂത്രിതമായ അപവാദപ്രചരണങ്ങൾ ചിത്രത്തിനെതിരെ നടക്കുന്നു.ഈ ബിഗ് ബജറ്റ് ചിത്രം മലയാള സിനിമയ്ക്ക് താങ്ങാനാകില്ലെന്നു ചില കേന്ദ്രങ്ങൾ പ്രരിപ്പിക്കുന്നുണ്ട്.ഇത് അസൂയ മൂലമാണ്. കാസനോവ എന്ന ചിത്രം തനിയ്ക്ക് സംതൃപ്തി നല്‍കിട്ടുണ്ടെന്നും റോഷൻ അൻഡ്രൂസ് പറഞ്ഞു.
അതേ സമയം ചിത്രത്തിന്റെ റിലീസ് യു.എ.ഇ യിൽ ഇല്ലാത്തത് പ്രവാസികളെ നിരാശയിലാക്കിയിട്ടുണ്ട്.വ്യാജ സിഡികൾ പുറത്തിറങ്ങുമെന്ന ഭയമാണു യു.എ.ഇ യിലെ റിലീസ് നീട്ടിയത്.

ജനുവരി 20നാണു കാസനോവ തീയറ്ററുകളിൽ എത്തുക.കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി.ജെ. റോയി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഞ്ജയ് – ബോബി എഴുതുന്നു. പതിനേഴ് കോടിയോളം രൂപ മുതൽമുടക്കിയാണു മലയാളത്തിലെ ഇ ബിഗ് ബജറ്റ് ചിത്രം ഇറങ്ങുന്നത്.

 

കാസനോവ മൂവി പ്രൊമോഷൻ വെബ്സൈറ്റ്