നൂറു കിലോ കഞ്ചാവ്‌ പിടകൂടി

single-img
23 January 2012

പാലക്കാട് ദേശീയപാതയിൽ കാറിന്റെ രഹസ്യ അറകളില്‍ നിറച്ച്‌ കേരളത്തിലേക്ക്‌ കടത്താന്‍ ശ്രമിച്ച നൂ)റു കിലോഗ്രാമോളം കഞ്ചാവ്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിന്‍തുടര്‍ന്ന്‌ പിടികൂടി.പ്രതികള്‍ കുതിരാന്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ടിഎന്‍ 28എഫ്‌ 888 എന്ന നമ്പര്‍ കാറിലാണ്‌ കഞ്ചാവ്‌ കടത്തിയിരുന്നത്‌. കാറിന്റെ പിന്നിലെ സീറ്റിനടിയില്‍ ക്രമീകരിച്ചിരിക്കുന്ന രഹസ്യ അറകളിലും ഡിക്കിയിലുമായാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌.