അനന്യയ്ക്ക് കല്ല്യാണം

single-img
23 January 2012

ചുരിങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് നടി അനന്യക്ക് വിവാഹം.ബിസിനസുകാരനായ ത്രിശൂർക്കാരൻ ആഞ്ജനേയനാണു വരൻ.ഫെബ്രുവരി 2നാണു വിവാഹ നിശ്ചയം.അനന്യയുടെ സ്വദേശമായ പെരുമ്പാവൂരിൽ വെച്ചാണു വിവാഹ നിശ്ചയം.തമിഴിലും മലയാളത്തിലുമായി ചെയ്ത് തീർക്കാനുള്ള ചിത്രങ്ങൾ തീർത്ത ശേഷമാണു വിവാഹം.പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് അനന്യ ആദ്യമായി അഭിനയിച്ചത്.അമ്പെയ്ത്തിൽ സംസ്ഥാന തലത്തിൽ രണ്ടു തവണ അനന്യ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.

 

 

 

പോസിറ്റീവ് അനന്യ