രാഹുല്‍ മാപ്പുപറയണമെന്ന് ഉമാഭാരതി

single-img
21 January 2012

തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ഉമാഭാരതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബുന്ദേല്‍ഖണ്ഡില്‍ നടത്തിയ റാലിക്കിടെയാണ് രാഹുല്‍ ഉമാഭാരതിയെ പേരെടുത്ത് വിമര്‍ശിച്ചത്. പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി ഉമാഭാരതി ഒന്നും ചെയ്തിട്ടില്ലെന്നും ബുന്ദേല്‍ഖണ്ഡിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഉമാഭാരതി എവിടെപ്പോയിരുന്നെന്നും ചോദിച്ചായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസിന്റെ വിലകുറഞ്ഞ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ഇതിനു പകരം അഴിമതിയും ദാരിദ്ര്യവും പോലുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഉമാഭാരതി ആവശ്യപ്പെട്ടു.