ഗണേഷിന് അനുകൂലമായി കൊല്ലത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

single-img
21 January 2012

ആര്‍. ബാലകൃഷ്ണപിള്ളയുമായി തെറ്റിയ ഗണേഷിന് അഭിവാദ്യമര്‍പ്പിച്ച് കൊല്ലം നഗരത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഗണേഷിന് പിന്തുണ പ്രഖ്യാപിച്ച് രൂപീകരിച്ച ജനകീയ പ്രതികരണവേദിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്‌ളക്‌സ്‌ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Support Evartha to Save Independent journalism

‘അഴിമതിയുടെ കറപുരളാത്ത സംശുദ്ധമായ കൈകള്‍ കേരളത്തെ നയിക്കട്ടെ’. ‘ജനനായകന്‍ കെ.ബി. ഗണേഷ്‌കുമാറിന് അഭിവാദ്യങ്ങള്‍’ തുടങ്ങിയ വാക്കുകളാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഉള്ളത്. അതേസമയം നാളെ നടക്കാനിരുന്ന കേരള കോണ്‍ഗ്രസ്-ബി ജില്ലാ കമ്മറ്റിയോഗം മാറ്റിവച്ചിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ള വിദേശത്തായതിനാലാണ് യോഗം മാറ്റിവച്ചതെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിശദീകരണം.