ഇ-മെയിലുകള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് ആര്യാടന്‍

single-img
21 January 2012

സംശയമുള്ളവരുടെ ഇ-മെയിലുകള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇ-മെയില്‍ വിവാദത്തില്‍ തനിക്കും മുഖ്യമന്ത്രിക്കും രണ്ട് അഭിപ്രായമില്ലെന്നും കേരളം തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ആര്യാടന്‍ പറഞ്ഞു.

തീവ്രവാദ കേസുകള്‍ പോലീസ് അന്വേഷിക്കും. അതില്‍ തെറ്റില്ല. എന്നാല്‍ ‘മാധ്യമം’ ഇതെല്ലാം മുസ്ലീങ്ങള്‍ക്കെതിരായ ചിത്രീകരിക്കുകയാണ്. കേരളത്തില്‍ 76 ലക്ഷം മുസ്ലീങ്ങളുണ്ട്. അവരില്‍ അരശതമാനം മാത്രമെ ജമാ അത്തെ ഇസ്ലാമിക്കാരുണ്ടാകൂ എന്നും ആര്യാടന്‍ പറഞ്ഞു.