യുവജനോത്സവ വേദിയിലെ മോണോ ആക്ടിനെതിരെ കേസ്

single-img
21 January 2012

സുകൂൾ കലോത്സവവേദിയിൽ മോണോആക്ടിൽ ഒന്നാം സമ്മാനം നേടിയ സെന്റ് ജോസഫ് എച്ച് എസ് വിദ്യാര്‍ഥിയായ അബാസ്റ്റിസ് തൊകലത്ത് സണ്ണിയ്‌ക്കെതിരെ  കോടതി കയറാനൊരുങ്ങുകയാണു ഗോവിന്ദചാമിയുടെ വക്കീലന്മാർ.കേരളത്തെ നടുക്കിയ സൗമ്യ വധമാണു  മോണാ ആക്ട് വേദിയിൽ  അബാസ്റ്റിസ് അവതരിപ്പിച്ചത്.

സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദചാമിയെ രക്ഷപെടുത്താൻ ശ്രമിക്കുന്ന വക്കീലന്മാരെ കളിയാക്കികൊണ്ടാണു അബാസ്റ്റിസ് മോണോ ആക്ട് അവതരിപ്പിച്ചത്.എന്നാല്‍ സണ്ണി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഗോവിന്ദച്ചാമിയുടെ വക്കീലുമാരായ പിഎ ശിവരാജന്‍, ഇ സനോജ്‌ ചന്ദ്രന്‍ എന്നിവര്‍.ഗോവിന്ദചാമിയുടെ വക്കീലിന്റെ മകളുടെ രോഷം കലോൽതസവ വേദിയിൽ അവതരിപ്പിച്ചതാണു വക്കീലന്മാരെ പ്രകോപിപ്പിച്ചത്.

നിങ്ങളെ എനിയ്ക്ക് വെറുപ്പാണ്. നിങ്ങളുടെ മകളായി എനിയ്ക്ക് ജീവിയ്‌ക്കേണ്ട. നിങ്ങളുടെ മകളായി ജീവിയ്ക്കുന്നതിലും നല്ലത് ഗോവിന്ദചാമിയുടെ വെപ്പാട്ടിയായി കഴിയുന്നതാണ്

ഇത്തരം പരാമർശങ്ങൾ അബാസ്റ്റിസ് തൊകലത്ത് സണ്ണിയുടെ പ്രകടനത്തിൽ ഉണ്ടായിരുന്നു.ഇതിന്റെ പേരിലാണു സണ്ണിക്കെതിരെ വക്കീലന്മാർ കോടതി കയറാൻ ഒരുങ്ങുന്നത്.ഐപിസി 499, 500,ഐപിസി 294 എന്നീ വകുപ്പുകൾ ചുമത്തിയാണു അബാറ്റിസിനും പിതാവിനും മോണോ ആക്ടിന്റെ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവർക്കെതിരെ കോടതിയിൽ പരാതി നൽകുക.