മേജർ രവിയും ശ്രീനിവാസനെതിരെ

single-img
20 January 2012

ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ പത്മശ്രീ സരോജ്കുമാറിനെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല.അവസാനമായി മേജർ രവിയാണു ശ്രീനിവാസനെതിരെ തിരിഞ്ഞിരിക്കുന്നത്.ശ്രീനിവാസൻ സരോജ്കുമാറിലൂടെ മോഹൻലാലിനെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുകയാണെന്നാണു മേജർ രവിയുടെ ആരോപണം.ശ്രീനിവാസന്റെ ഈ പ്രവർത്തി വളരെ മോശമായിപ്പോയെന്നു രവി പറയുന്നു.മേജർ രവിക്കുള്ള മറുപടി ശ്രീനിവാസനും നൽകിയിട്ടുണ്ട്.താന്‍ അറിയുന്ന മേജര്‍ രവി ഇത്തരമൊരു പ്രസ്താവന നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ശ്രീനി പറഞ്ഞത്. ഇത്തരമൊരു പ്രസ്താവന നടത്തിയില്ലെങ്കില്‍ രവി രവിയല്ലാതാവുമെന്നും ശ്രീനിവാസൻ പറഞ്ഞു