ഐസിസി ടെസ്റ്റ് റാങ്കിംഗ്: സച്ചിനും സഹീറും ആദ്യപത്തില്‍ സ്ഥാനം നിലനിര്‍ത്തി

single-img
20 January 2012

ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും സഹീര്‍ ഖാനും മാത്രം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ സച്ചിന്‍ ഒമ്പതാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ സഹീര്‍ ഒരു സ്ഥാനം താഴോട്ടിറങ്ങി ഒമ്പതാം സ്ഥാനത്തായി.

ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ജാക് കാലിസും എ.ബി.ഡിവില്ലിയേഴ്‌സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഗ്രെയിം സ്വാനിനെ പിന്തള്ളി പാക് സ്പിന്നര്‍ സയ്യീദ് അജ്മല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണാണ് ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്ത്.