പിഎസ് സി പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ഥി ചോദ്യപേപ്പറുമായി പുറത്തേക്കോടി

single-img
20 January 2012

പിഎസ്്‌സി പരീക്ഷയ്ക്കിടെ ചോദ്യപേപ്പറുമായി ഉദ്യോഗാര്‍ഥി സ്‌കൂളില്‍ നിന്നും പുറത്തേക്കോടി. ചേര്‍ത്തല സ്വദേശി സന്തോഷാണ് ഇന്നലെ രാവിലെ ടി.ഡി. സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തില്‍ നിന്നും ചോദ്യപേപ്പര്‍ വാങ്ങിയശേഷം സ്‌കൂളിനു പുറത്തേക്കോടിയത്. സ്‌കൂളിന്റെ ഗേറ്റ് ചാടിക്കടന്ന ഇയാളെ ജനറല്‍ ആശുപത്രി ജംഗ്ഷനു പടിഞ്ഞാറുവച്ച് പരീക്ഷാഡ്യൂട്ടിക്കെത്തിയ ജീവനക്കാരനും ആസമയം ഇതുവഴിവന്ന നോര്‍ത്ത് പോലീസും ചേര്‍ന്നു പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ഇയാളെ സൗത്ത് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഉദ്യോഗാര്‍ഥിയെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരുന്നു. ഹാള്‍ടിക്കറ്റില്‍ ഫോട്ടോ ഒട്ടിക്കാതിരുന്നതിനാലാണ് താന്‍ പുറത്തേക്കോടിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.