മാറാട് കലാപം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ദുരൂഹതയെന്ന് എളമരം കരീം

single-img
20 January 2012

മാറാട് കലാപത്തെക്കുറിച്ചു പുനരന്വേഷണം നടത്തുന്നതിനിടയില്‍ അന്വേഷണ തലവനെ മാറ്റിയതില്‍ ദുരൂഹതയുണെ്ടന്ന് എളമരം കരീം എംഎല്‍എ. മാറാട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷല്‍ കമ്മീഷനായ തോമസ് പി. ജോസഫിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണു സംഭവത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് എസ്പി സി.എം.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. കേസന്വേഷണം ശരിയായ ദിശയിലേക്കു നീങ്ങുന്നുവെന്നു കണ്ടതിനെതുടര്‍ന്നാണ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ലീഗില്‍പെട്ട ചിലര്‍ക്കു ചില സംഘങ്ങളുമായി ബന്ധമുണെ്ടന്നതിനു സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി മനുഷ്യാവകാശ കമ്മീഷന്‍ എസ്പിയാക്കിയതെന്നും കരീം പത്രസമ്മേളനത്തില്‍ ആരോപിച്ചു.