മന്‍മോഹനും മെര്‍ക്കലും ഒബാമയുടെ ഉറ്റ സുഹൃത്തുക്കള്‍

single-img
20 January 2012

ന്യൂയോര്‍ക്ക്: ലോകനേതാക്കളുമായി സൗഹൃദം കെട്ടിപ്പടുക്കുന്നതില്‍ താന്‍ വിമുഖനും തണുപ്പനുമാണെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഒബാമ നിഷേധിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യൂംഗ്ബാക്, ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍, ടര്‍ക്കിഷ് പ്രധാനമന്ത്രി എര്‍ദോഗന്‍ തുടങ്ങിയവരുമായി തനിക്ക് ഏറെ അടുപ്പമുണെ്ടന്ന് അദ്ദേഹം ടൈം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഇവരോട് ആരോടു ചോദിച്ചാലും ഒബാമയില്‍ ഏറെ വിശ്വാസമുണെ്ടന്നു പറയുമെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ആഗോളരംഗത്ത് ഉയര്‍ന്നു വരുന്ന കാര്യം അമേരിക്ക അംഗീകരിക്കുന്നതായും ഒബാമ വ്യക്തമാക്കി.