കിളിരൂര്‍ കേസ്: ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് കോടതി

single-img
20 January 2012

തിരുവനന്തപുരം: കിളിരൂര്‍ കേസിലെ ശാരി.എസ്. നായര്‍ പീഡിപ്പിക്കപ്പെട്ടതിന് സാക്ഷികളോ തെളിവുകളോ ഇല്ലെന്ന് കോടതി. കേസ് വിസ്താരം നടക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. സാഹചര്യത്തെളിവുകളും മാപ്പുസാക്ഷികളും മാത്രമാണ് ഇക്കാര്യത്തില്‍ ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. ഇരുപത്തിയഞ്ചോളം സാക്ഷികള്‍ക്ക് കേസുമായി ബന്ധമില്ല. പ്രതികള്‍ക്കെതിരേയുളളത് മാപ്പുസാക്ഷി ഓമനക്കുട്ടിയുടെ മൊഴി മാത്രമാണെന്നും ഇത് വിശ്വാസയോഗ്യമാണോയെന്ന് പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഐജി ശ്രീലേഖ രേഖപ്പെടുത്തിയ ശാരിയുടെ മൊഴി മരണമൊഴിയായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.