ഇന്റെർനെറ്റ് ഇല്ലാതെയും ഫേസ്ബുക്ക് ഉപയോഗിക്കാം

single-img
20 January 2012

ഫേസ്ബുക്ക് ഭ്രാന്തന്മാർക്ക് ഒരു സന്തോഷ വാർത്ത ഇപ്പോൾ ഫേസ്ബുക്ക് ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം.നിങ്ങളുടെ മൊബൈലിൽ പോലും ഇന്റർനെറ്റ് വേണമെന്നില്ല പുരാതന മൊബൈലായ നോക്കിയ 3310യിൽ നിന്ന് പോലും ഇപ്പോൾ ഫേസ്ബുക്ക് ഉപയോഗിക്കാം!ഇന്ത്യൻ ഫേസ്ബുക്ക് യൂസേഴ്സിനു വേണ്ടിയാണു ഇന്റർനെറ്റില്ലാതെ തന്നെ ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള പുതിയ അവസരം ഒരുക്കിയിരിക്കുന്നത്.ഇന്ത്യയാണു ഫേസ്ബുക്കിന്റെ കുതിച്ചുയരുന്ന ഒരു വിപണി.ഇന്റർനെറ്റ് ഫോൺ പോലുമില്ലാത്ത പരമാവധി ആൾക്കാരെ ഫേസ്ബുക്കിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഇന്റർനെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള പുതിയ സവിശേഷത പുറത്തിറക്കിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പുതിയ സംരഭം ഉപയോഗിക്കാനായി *325# എന്ന് നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് ടൈപ്പ് ചെയ്താൽ മാത്രം മതി.യൂസർ നെയിമും പാസ്വേർഡും നൽകി കഴിഞ്ഞ് ഫേസ്ബുക്കിൽ ലോഗിൻ ആയിക്കഴിഞ്ഞാൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും ഫ്രണ്ട് റിക്വൊസ്റ്റ് അക്സപ്റ്റ് ചെയ്യാനും എന്ന് മാത്രമല്ല ഇന്റെർനെറ്റ് കണക്ഷനോടു കൂടി ഫേസ്ബുക്ക് ബ്രൌസ് ചെയ്യുന്ന പരമവധി സൌകര്യങ്ങൾ ഫേസ്ബുക്ക് ഇല്ലാതെ തന്നെ ഉപയോഗിക്കാനാകും.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉട്വോപ്യാ മൊബൈലാണു ഫേസ്ബുക്കിനായി പുതിയ സംരഭം ഒരുക്കിയിരിക്കുന്നത്.ഫേസ്ബുക്ക് എവിടെവെച്ചും ഏത് സമയത്തും ഏത് ഫോണിലും എന്നാണു ഉട്വോപ്യക്കാർടെ മുദ്രാവാക്യം.

തുടക്കം എന്ന നിലയിൽ എയർടെൽ,എയർസെൽ,ഐഡിയ,ടാറ്റ ഡോക്കാമൊ ഉഅപഭോക്താക്കൾക്കാണു ഇ സേവനം ലഭ്യമാകുക.മറ്റ് ബൊബൈൽ സേവനദാതാക്കളും ഉടൻ ഈ സേവനം ലഭ്യമാക്കും.ദിവസം Rs 1.00 നിരക്കിലാണു പുതിയ സേവനം ലഭ്യമാകുക.