ഇ-മെയില്‍ വിവാദം: ‘മാധ്യമ’ത്തിനെതിരെ കേസെടുക്കുമെന്ന് ആര്യാടന്‍

single-img
20 January 2012

തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തില്‍ ‘മാധ്യമം’ ദിനപത്രത്തിനെതിരെ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സര്‍ക്കാര്‍ രാജിവെയ്‌ക്കേണ്ടി വന്നാലും ഈ വിഷയത്തില്‍ വിട്ടു വീഴ്ചയ്ക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സമീപനമാണ് മാധ്യമത്തിന്റേതെന്നും ആര്യാടന്‍ പറഞ്ഞു.തെറ്റായാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെങ്കിലും മാധ്യമത്തിനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് കടകവിരുദ്ധമായണ് വൈദ്യുതി മന്ത്രിയും നിലമ്പൂരില്‍ നിന്നുള്ള നിയമസഭാംഗവുമായ ആര്യാടന്‍ ഇന്ന് രംഗത്തെത്തിയത്.