സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: ആവേശപ്പോരാട്ടത്തില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിന് തോല്‍വി

single-img
20 January 2012

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ചെന്നൈ റൈനോസിനെതിരെ കേരളാ സ്‌ട്രൈക്കേഴ്‌സിന് തോല്‍വി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കേരളാ സ്‌ട്രൈക്കേഴ്‌സ് 18.4 ഓവറില്‍ 112 റണ്‍സിന് പുറത്തായപ്പോള്‍ ചൈന്നൈ റൈനോസ് 19.1 ഓവറില്‍ വിജയലക്ഷ്യം കണ്ടു.സ്‌കോര്‍: കേരളാ സ്‌ട്രൈക്കേഴ്‌സ് 18.4 ഓവറില്‍ 112 ഓള്‍ ഔട്ട്, ചെന്നൈ റൈനോസ് 19.1 ഓവറില്‍ 115/9.

27 റണ്‍സെടുത്ത ജീവയാണ് ചെന്നെയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് 11 റണ്‍സെടുത്ത ആര്യയുടെ പ്രകടനവും ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. 23 വൈഡാണ് കേരളത്തിന്റെ താരങ്ങള്‍ വഴങ്ങിയത്. കേരളാ സ്‌ട്രൈക്കേഴ്‌സിനായി സൈജു കുറുപ്പ് മൂന്നു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സ്‌ട്രൈക്കേഴ്‌സിനായി 41 റണ്‍സെടുത്ത രാജീവ് പിള്ളയും 29 റണ്‍സെടുത്ത സൈജു കുറുപ്പും മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയിള്ളൂ.